കേന്ദ്ര സർക്കാരിന്റെ കോവിഡ് വാക്സിൻ നയം തിരുത്തുക, വാക്സിൻ സൗജന്യവും സാർവ്വത്രികവുമാക്കുക: കേന്ദ്രസർക്കാർ ഓഫീസിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

8

കേന്ദ്ര സർക്കാരിന്റെ കോവിഡ് വാക്സിൻ നയം തിരുത്തുക, വാക്സിൻ സൗജന്യവും സാർവ്വത്രികവുമാക്കുക എന്നീ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാർ ഓഫീസിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തൃശൂർ ആദായ നികുതി ഓഫീസിന് മുൻപിൽ തൃശൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആൻസൻ.സി. ജോയ് അദ്ധ്യക്ഷനായി. രാഹുൽനാഥ്, സാൻജോ ജോയ്, നിധീഷ് എൻ.ബി എന്നിവർ സംസാരിച്ചു. ഷനോജ് കെ.എം സ്വാഗതവും നിവ്യ സുനിൽ നന്ദിയും പറഞ്ഞു.