കേരളത്തിന്റെ വികസന കുതിപ്പ് തടയാൻ കോൺഗ്രസ് ലീഗ് ജമാഅത്തെ ഇസ്ളാമി ബി.ജെ.പി കൂട്ടുകെട്ടിന് കഴിയില്ലെന്ന് എ.വിജയരാഘവൻ

5

കേരളത്തിന്റെ വികസന പ്രവൃത്തികൾ വഴിമുടക്കാൻ യു.ഡി.എഫിനും കൂട്ടർക്കും ആവില്ലെന്ന്‌ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ. കോൺഗ്രസ്‌, ലീഗ്‌, ബിജെപി, ജമാ അത്തെ ഇസ്‌ലാമി തുടങ്ങിയവർ ഒന്നിച്ചു നിന്നാലും വികസനക്കുതിപ്പ്‌ തടയാനാവില്ല. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്രവും കേരളവും ജനപക്ഷത്തിലെ താരതമ്യം എന്ന വിഷയത്തിൽ കുന്നംകുളത്ത്‌ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിൽനടപ്പാക്കാൻഅനവദിക്കില്ലെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻപറയുന്നത്‌. സുധാകരന്റെ വലിപ്പം അതിന്‌ തികയില്ല. ദേശീയ പാത വികസനത്തിൽ ഇതുപോലെ തടസ്സങ്ങൾപലരും സൃഷ്‌ടിച്ചിരുന്നു. എന്നാൽയഥാർഥ വിലയുടെ മൂന്നും നാലിരട്ടി വില നൽകിയാണ്‌ ഭൂമി ഏറ്റെടുത്തത്‌. കെ റെയിലിന്‌ സ്ഥലം ഏറ്റെടുക്കുമ്പോഴും സ്ഥലം നഷ്‌ടപ്പെടുന്നവർക്ക്‌ മികച്ച നഷ്ടപരിഹാരം നൽകും. വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ നഷ്ടപരിഹാരസംഖ്യക്ക്‌ പുറമെ നാലരലക്ഷം അധികസംഖ്യ നൽകും. ഇത്‌ തിരിച്ചറിയുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവർ സമരരംഗത്തുണ്ടാവില്ലെന്നും വിജയരാഘവൻ പറഞ്ഞു. മുൻ മന്ത്രി സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീൻ എം.എൽ.എ, ഡോ. പി.കെ ബിജു, എം.എൻ സത്യൻ, ടി.കെ വാസു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement