കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ്.എഫ്.ഐ സമരം

30

തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ്.എഫ്.ഐ സമരം. ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് എസ്‌ എഫ് ഐ സമരവുമായി രംഗത്തുവന്നത്. സ്റ്റാഫ് കൗൺസിൽ നടക്കുന്ന ഹാളിൽ ആണ് എസ്‌ എഫ് ഐ പ്രവർത്തകർ അധ്യാപകരെ തടഞ്ഞു വെച്ചിരിക്കുന്നത്. വിദ്യാ‍ർഥികളുടെ സമരം തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായിട്ടുണ്ട്. സ്റ്റാഫ് മീറ്റിംഗിനിടെയാണ് എസ് എഫ് ഐ പ്രവർത്തകർ സമരവുമായി റൂമിലേക്ക് എത്തിയത്. ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനത്തിലാണ് സമരക്കാർ. പൊലീസ് സ്ഥലത്തെത്തി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിന്നീട് അവസാനിപ്പിച്ചു.

Advertisement
Advertisement