പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിൻറെ ഐശ്വര്യ കേരള യാത്ര ചൊവ്വാഴ്ച ജില്ലയിൽ പ്രവേശിക്കും. രണ്ട് ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തും. ചൊവ്വാഴ്ച രാവിലെ 9.30ന് ജില്ല അതിർത്തിയായ പഴയന്നൂരിൽ ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറിൻറെ നേതൃത്വത്തിൽ യാത്രയെ സ്വീകരിക്കും. 10ന് ചേലക്കര, 11ന് വടക്കാഞ്ചേരി, 12ന് കുന്നംകുളം, നാലിന് ചാവക്കാട്, അഞ്ചിന് കാഞ്ഞാണി എന്നിവിടങ്ങളി സ്വീകരണത്തിന് ശേഷം ആറിന് തൃശൂർ തെക്കെഗോപുര നടയിൽ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. തൃശൂർ, ഒല്ലൂർ മണ്ഡലങ്ങൾ സംയുക്തമായി തൃശൂർ നഗരത്തിൽ സ്വീകരണം നൽകും. ബുധനാഴ്ച രാവിലെ 10ന് ആമ്പല്ലൂരിൽ നിന്നും പരിപാടി തുടങ്ങും. 11.30ന് ഇരിങ്ങാലക്കുട, മൂന്നിന് ചേർപ്പ്, നാലിന് കയ്പമംഗലം മൂന്നുപീടിക, അഞ്ചിന് െകാടുങ്ങല്ലൂർ എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം ആറിന് ചാലക്കുടിയിൽ ജില്ല പര്യടനം അവസാനിക്കും.