സംസ്ഥാന സർക്കാരിന്റെ ഒരുലക്ഷം പുതിയ സംരംഭക പാക്കേജിന് ശില്പശാല ഉത്തേജനമാകുമെന്നും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ വ്യവസായ ട്രേഡേഴ്സ് സംരംഭങ്ങൾക്ക് സബ്സിഡി പ്രയോജനപ്പെടുത്താൻ വ്യാപാര വ്യവസായ മേഖല തയ്യാറാകണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി. കേരള സ്മോൾ എന്റർപ്രൈസസ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്ലാനിംഗ് ബോർഡ് ട്രഡീഷണൽ ഇൻഡസ്ട്രീസ് വർക്കിംഗ് ഗ്രൂപ്പ് മെമ്പർ അബ്ദുൾ അസീസ് സി.പി. ശില്പശാലയിൽ ക്ലാസെടുത്തു.
കെഎസ്ഇസി ജില്ലാ പ്രസിഡൻ്റ് പി.ടി.ഡേവീഡ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിട്ട.ജനറൽ മാനേജർ എൻഐസി കമലാകരൻ കെ.പി., ഓർഗനൈസിംഗ് സെക്രട്ടറി അസീസ് അവേലം, നോവ എഞ്ചിനീയറിംഗ് എംഡി ഡിൽജോ ഡേവിഡ് എന്നിവർ സംസാരിച്ചു.
കേരള സ്മോൾ എന്റർപ്രൈസസ് കൗൺസിൽ സൗജന്യ സംരംഭകത്വ ശില്പശാല; സർക്കാരിന്റെ പുതിയ സംരംഭക പാക്കേജ് വ്യവസായ മേഖലക്ക് ഉണർവേകുമെന്ന് ബിന്നി ഇമ്മട്ടി
Advertisement
Advertisement