കൈപ്പറമ്പിൽ ബിഗ് സ്ക്രീനിൽ ലോകകപ്പ് കാണാം; പ്രവചന മൽസരം വിജയിച്ചാൽ മന്തിയും സമ്മാനം നേടാം

21

കൈപ്പറമ്പിൽ ബിഗ് സ്ക്രീനിൽ ലോകകപ്പ് മൽസരങ്ങൾക്കൊപ്പം പ്രചന മൽസര വിജയികൾക്ക് സൗജന്യ മന്തിയും സമ്മാനം നേടാം. കൈപ്പറമ്പ് പഞ്ചായത്ത് ഭരണ സമിതിയും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെയും നേതൃത്വത്തിലാണ് മുണ്ടൂരിൽ പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരിക്കുന്നത്.

Advertisement
500e74b6 c0b1 437b acb9 bc99d827787e

ലോകകപ്പിനോടനുബന്ധിച്ച് പ്രവചന മത്സരത്തിലെ വിജയികൾക്ക് മുണ്ടൂർ ഡി. ഡൈനിങ്ങ് ഫാമിലി റസ്റ്റോറന്റ് ആണ് ദിവസവും അൽഫാം മന്തി സമ്മാനമായി നൽകുന്നത്. ബിഗ് സ്ക്രീനിന്റെ ഉൽഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡണ്ട് കെ.കെ ഉഷ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ സ്വാഗതവും, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ബിന്നി ഇമ്മട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

0b03b495 94f7 4060 a9d9 2d82e19ddebb

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിന്റി ഷിജു, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബി. ദീപക്, നാരായൺ മാസ്റ്റർ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു, പഞ്ചായത്ത് മെമ്പർമാരായ യു.വി. വിനീഷ്, സി. ഒ.ഔസേപ്പ്, മിനി പുഷ്ക്കരൻ, സ്നേഹ സജിമോൻ, മേരി പോൾസൺ, ദീപക് കരാട്ട് എന്നിവർ സംസാരിച്ചു. യൂത്ത് കോർഡിനേറ്റർ ബെൻസൺ ബെന്നി നന്ദിയും രേഖപ്പെടുത്തി.

Advertisement