കൈപ്പറമ്പ് പഞ്ചായത്തിൽ കോവിഡാനന്തര ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

15

കൈപ്പറമ്പ് പഞ്ചായത്തിൽ കോവിഡാനന്തര ചികിൽസാകേന്ദ്രം പ്രവർത്തനമാരംഭിച്ചു. മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ സർക്കാർ ആയുഷ് വകുപ്പുകളുടെ സഹകരണത്തോടെ കോവിഡ് പോസിറ്റീവ് ആയി ക്വാറൻറീൻ പീരീഡ് പൂർത്തികരിച്ചവർക്ക് സൗജന്യമായി ഹോമിയോ മരുന്ന് ലഭ്യമാക്കും. കോവി ഡാനന്തര ഹോമിയോ ചികിൽസാ പദ്ധതിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഉഷ കുമാരി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ – വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ അജിത ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിന്റി ഷിജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ദീപക്, പഞ്ചായത്ത് ആയൂർവേദ ഡോക്ടർ ആഗ്നസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹോമിയോ ഡോക്ടർ രമ്യ എസ് പിള്ള സ്വാഗതവും, പഞ്ചായത്ത് മെമ്പർ സുഷിത ബാനീഷ് നന്ദിയും രേഖപ്പെടുത്തി.