കൈപ്പറമ്പ് മോക്ഷാലയം അടിയന്തരമായി അറ്റക്കുറ്റപ്പണി പൂർത്തിയാക്കി തുറന്നു കൊടുക്കണം: പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി മൃതദേഹം സംസ്കരിച്ച് യു.ഡി.എഫിൻറെ പ്രതിഷേധം

7
4 / 100

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മോക്ഷാലയം (ഗ്യാസ് ക്രിമിറ്റോറിയം)അടിയന്തിരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൈപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതീകാത്മകമായി മൃതദേഹം സംസ്കരിച്ചു പ്രതിഷേധിച്ചു. 2015ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലഘട്ടത്തിൽ 60ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. നിലവിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ കാട് കയറി ഭീകരത നിറഞ്ഞ അവസ്ഥയിലാണ് മോക്ഷാലയം സ്ഥിതി ചെയ്യുന്നത്. പ്രതീകാത്മക പ്രതിഷേധ സമരം അടാട്ട് ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിമ്മി ചൂണ്ടൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ വിപിൻ വടേരിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ ആന്റണി കൊളബ്രത്ത്, സോബി മുണ്ടൂർ, കെ.ടി ഫ്രാൻസിസ്, സി.എം ലോറൻസ്, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ലീല രാമകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിറ്റി ഷിജു, കെ.ബി ദീപക്, പഞ്ചായത്ത് മെമ്പർമാരായ പ്രമീള സുബ്രഹ്മണ്യൻ, ജോയ്സി ഷാജൻ, റിൻസി ജോയൽ, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പി.എം ഹനീഫ,എന്നിവർ സംസാരിച്ചു.