കൊച്ചിയിൽ ആ സഹോദരിയെ പിച്ചിച്ചീന്തിയ ക്രൂരന്മാർക്കുമുണ്ട് രാഷ്ട്രീയം

166

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതികളിൽ രണ്ടുപേർ  ബി.ജെ.പി പ്രവർത്തകർ. കേസിൽ അറസ്‌റ്റിലായ മേത്തല കുഴിക്കാട്ടുവീട്ടിൽ നിധിൻ മേഘനാഥൻ, കാവിൽക്കടവ് തായ്ത്തറ വീട്ടിൽ ടി.ആർ സുദീപ്  എന്നിവരാണ്‌ സജീവ ബി.ജെ.പി പ്രവർത്തകർ.
കൊടുങ്ങല്ലൂരിൽ  വ്യാപാരിയേയും മകനേയും തട്ടിക്കൊണ്ടുവന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്‌ നിധിൻ. 2017ലാണ് ബിജെപിക്കാരായ ക്വട്ടേഷൻ സംഘാംഗങ്ങൾ തൊടുപുഴ സ്വദേശിയായ വ്യാപാരി തങ്കച്ചനേയും മകനേയും തട്ടിക്കൊണ്ടു വന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ച് മർദിച്ചത്. കൊടുങ്ങല്ലുർ മോഡേൺ ആശുപത്രിക്ക് സമീപത്തെ വീട്ടിലായിരുന്നു തടവിലാക്കിയത്. പ്രണയം എന്നും കാവിയോട്‌ എന്നാണ്‌ സുദീപിന്റെ ഫേസ്‌ബുക്കിലെ കുറിപ്പ്‌. കൂട്ടബലാത്സംഗക്കേസിൽ ഇവരോടൊപ്പം കൊടുങ്ങല്ലൂർ സ്വദേശി പരാരത്ത് വീട്ടിൽ വിവേക് സുധാകരനും പിടിയിലായിട്ടുണ്ട്‌. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അടക്കം സജീവമായിരുന്നതിന്റെ വീഡിയോകളും പേജിൽ ഉണ്ട്.

Advertisement
Advertisement