കൊച്ചിൻ ദേവസ്വം ബോർഡിന് ത്രിസപ്തതി: പതാകദിനം ആഘോഷിച്ചു

30

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പതാക ദിനം ആചരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തും അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകളിലും ദേവസ്വം ഓഫീസുകളിലും പതാക ഉയർത്തി. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡണ്ട് വി. നന്ദകുമാർ പതാക ഉയർത്തി. ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ, ദേവസ്വം കമ്മീഷണർ എൻ. ജ്യോതി, ദേവസ്വം സെക്രട്ടറി പി.ഡി, ശോഭന എന്നിവർ സംസാരിച്ചു. ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement