കൊച്ചിൻ ദേവസ്വം ബോർഡ് മുല്ലപ്പള്ളി സ്മാരക പുരസ്കാരം കിഴക്കൂട്ട് അനിയൻ മാരാർക്ക് സമ്മാനിച്ചു

27
4 / 100

കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം വാദ്യകലാകാരൻ കിഴക്കൂട്ട് അനിയൻ മാരാർക്ക് സമ്മാനിച്ചു. ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാറാണ് പുരസ്കാരം സമ്മാനിച്ചത്. സ്വർണ്ണപതക്കവും കീർത്തിഫലകവും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്കാരം. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിരവിളക്കിനുശേഷമായിരുന്നു ചടങ്ങ്. കീർത്തി ഫലകവും പ്രശംസാപ്രതവും കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണൻ സമ്മാനിച്ചു. ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, പെരുവനം കുട്ടൻമാരാർ, ആറാട്ടുപുഴ ഉപദേശകസമിതി പ്രസിഡണ്ട് മധു മംഗലത്ത്, സെക്രട്ടറി കെ. സുജേഷ്, സമിതി അംഗം എം. രാജേന്ദ്രൻ, ദേവസ്വം ഓഫീസർ പി.യു. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു . തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.