കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ജി.നാരായണന്റെ ആത്മഹത്യയിൽ പൊലീസ് നിലപാട് ദുരൂഹമാണന്ന് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്

234

കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ജി.നാരായണൻറെ ആത്മഹത്യയിൽ പൊലീസ് നിലപാട് ദുരൂഹമാണന്ന് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്. വിവരവകാശ അപേക്ഷയിൽ അത്മഹത്യ കുറിപ്പ് പൊലീസ് നൽകിയില്ല, അത്മഹത്യ കുറിപ്പ് പൊലീസ് മറച്ചു പിടിക്കുകയാണെന്നും
അത്മഹത്യ കുറിപ്പിലേക്ക് അന്വേഷണം കൊണ്ടുപോകാതെ വിഷയം ഒതുക്കി തീർക്കാൻ സി.പി.എം, സിപി.ഐ നേതൃത്വം പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടന്നും പ്രസാദ് ആരോപിച്ചു. മരണത്തിന് തൊട്ടു മുൻപ് ഉള്ള ദിവസങ്ങളിൽ ബോർഡിനു കീഴിലുള്ള ശ്രീ കേരളവർമ്മ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് ബോർസ് ആസ്ഥാനത്ത് ഉണ്ടായെന്ന് പറയുന്ന സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യം പരിശോധിക്കാൻ പൊലീസ് തയ്യാറാകണം.
എന്താണ് സംഭവിച്ചത് എന്ന് ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത ദേവസ്വം പ്രസിഡണ്ടിനുണ്ടന്നും എ.പ്രസാദ് പറഞ്ഞു.

Advertisement
Advertisement