കൊടകര കുഴല്‍പണ കേസിൽ സുരേഷ് ഗോപി എം.പിയുടെ പങ്കും അന്വേഷിക്കണമെന്ന് പത്മജ വേണുഗോപാൽ: സുരേഷ് ഗോപി തൃശൂരിൽ വന്നു പോയിരുന്നത് ഹെലികോപ്ടറിലെന്ന് പത്മജ

54

കൊടകര കുഴല്‍പണ കേസിൽ സുരേഷ് ഗോപി എം.പിയുടെ പങ്കും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെ മാത്രം അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോയെന്നും അവർ ചോദിച്ചു. സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരിൽ വന്നുപോയതെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

കെ.സുരേന്ദ്രനെ മാത്രം അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ചെലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ?