കൊടകര ഗവ.ഹയർ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം

1

കൊടകര ഗവ.ഹയർ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.

Advertisement

ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളാണ് സ്കൂൾ കാലഘട്ടമെന്ന്  പറഞ്ഞ എംഎൽഎ കുട്ടികളുടെ കഴിവുകൾ നാടിന് വേണ്ടി ഉപയോഗിക്കുന്നതിന് അവസരങ്ങൾ സൃഷ്ടിക്കണമെന്നും പറഞ്ഞു.

3658 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇരുനിലകളിലാണ്
കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. താഴത്തെ നിലയിലും മുകളിലത്തെ നിലയിലുമായി മൂന്ന് വീതം ക്ലാസ് മുറികളും ടോയ്ലറ്റ് ബ്ലോക്കുകളുമുണ്ട്. കൂടാതെ  ഭിന്നശേഷിക്കാർക്കായി റാംപ്, പ്രത്യേക ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ കെട്ടിടത്തിൽ നാല് നിലകൾ വരെ പണിയുന്നതിനുള്ള  സജ്ജീകരണങ്ങൾ ഫൗണ്ടേഷനിൽ നൽകിയിട്ടുണ്ട്.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മറ്റു മേഖലകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം  ആർ രഞ്ജിത്ത് മുഖ്യാതിഥിയായി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടെസി ഫ്രാൻസിസ്, പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷാജു, ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Advertisement