കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്നു വീണു

9

കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്നു വീണു. ലോകമലേശ്വരത്ത് കളപ്പുരക്കൽ പരേതനായ കുഞ്ഞക്കന്റെ ഭാര്യ രുഗ്മിണിയുടെ (82) ഓട് മേഞ്ഞ വീടാണ് തകർന്നത്.
പുലർച്ചെയായിരുന്നു സംഭവം. അപകട സമയത്ത് രുഗ്മിണി സമീപത്തെ മകളുടെ വീട്ടിലായിരുന്നതിനാൽ ആളപായമൊന്നുമുണ്ടായില്ല. രണ്ട് പെൺമക്കളാണ് രുഗ്മിണിക്കുള്ളത്. പകൽ നേരത്ത് മാത്രമാണ് രുഗ്മിണി ഇവിടെ വീട്ടിലുണ്ടാവുക. വൈകുന്നേരം കിടക്കാനായി മകളുടെ വീട്ടിലേക്ക് പോകും. വീട് തകർന്ന് വീണ സമയത്തും മകളുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

Advertisement
Advertisement