കൊടുങ്ങല്ലൂരിൽ ചുമട്ടു തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

41

കൊടുങ്ങല്ലൂരിൽ ചുമട്ടു തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ എറിയാട് അബ്‌ദുള്ള റോഡിൽ ആണ് സംഭവം. മാടവന പുല്ലറക്കാട്ട് സോമന്(60) നേരെയാണ് അക്രമണമുണ്ടായത്. രാവിലെ അബ്‌ദുള്ള റോഡ് ജംഗ്ഷനിൽ വെച്ചാണ് ആക്രമണം. സിമന്റ്ലോഡ് വരുന്നത് കാത്ത് നിൽക്കുകയായിരുന്ന അബ്‌ദുള്ളയെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ മാടവന സ്വദേശി വട്ടപ്പറമ്പിൽ ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഒഴിഞ്ഞു മാറിയ സോമന് മുഖത്തും കൈക്കും പരിക്കേറ്റു. ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിക്ക് വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്നാണ് പറയുന്നത്.

Advertisement
Advertisement