കൊടുങ്ങല്ലൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എ.ഐ.വൈ.എഫ് പ്രവർത്തകരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി

22

കൊടുങ്ങല്ലൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എ.ഐ.വൈ.എഫ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. സി.പി.എം ഡി.വൈ.എഫ്.ഐ സംഘം മർദിച്ചുവെന്നാണ് ആരോപണം. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കുളിൽ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം. എ.ഐ.വൈ.എഫ് മതിലകം മേഖല സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ പി.എം.അരുൺലാൽ, മേഖല പ്രസിഡന്റ് കെ.എ.അക്തർഷാ, എം.എ.ജലീൽ, സി.പി.ഐ.കിഴക്കുംപുറം ബ്രാഞ്ച് സെക്രട്ടറി പി.എസ്.അസിക്നിൻ, കെ.വി.വിബീഷ് എന്നിവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ക്യാമ്പിൽ വെള്ളം ക‍യറാത്ത മേഖലയിൽ നിന്നുള്ളവരെയും ക്യാമ്പിൽ എത്തിച്ചുവെന്ന തർക്കമാണ് സംഘർഷത്തിനിടയാക്കിയതെന്ന് പറയുന്നു. ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡൻ്റ് ശ്യാം, ഷോളി പി. ജോസഫ്, ഷുക്കൂർ വലിയകത്ത് എന്നിവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Advertisement
Advertisement