കൊടുങ്ങല്ലൂരിൽ മത്സ്യബന്ധനത്തിനിടെ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്

8

കൊടുങ്ങല്ലൂർ എറിയാട് ആറാട്ട് വഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്കേറ്റു. എറിയാട് വാകച്ചാൽ സ്വദേശി ചുള്ളിപ്പറമ്പിൽ ദിൽഷാദ് (38) ആണ് വള്ളം മറിഞ്ഞ് പരിക്കേറ്റത്. തീരക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന അമൽ ഫാത്തിമ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഴീക്കോട്‌ തീർദേശ പോലീസ് വള്ളവും പരിക്കേറ്റ ദിൽഷാദിനേയുന്നയും കരക്കെത്തിച്ചു.

Advertisement
Advertisement