കോടാലി പോത്തൻചിറയിൽ പശുവിനെ പുലി കടിച്ചു കൊന്നു

33

കോടാലി പോത്തൻചിറയിൽ പശുവിനെ പുലി കടിച്ചു കൊന്നു. കോട്ടക്കാരൻ ഷീന മനോജിൻ്റെ പശുവിനെയാണ് പുലി ആക്രമിച്ചത്. വനാതിർത്തിയോട് ചേർന്ന പറമ്പിലാണ് ജഡം കണ്ടെത്തിയത്. നേരത്തെയും ഇവരുടെ പശുവിനെ പുലി പിടിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ആന സെപ്റ്റിക്ക് ടാങ്കിൽ വീണ് ചരിഞ്ഞ മേഖലയുടെ അര കിലോമീറ്റർ അകലെയാണ് സംഭവം. സമാനമായി വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയിലും പുലിയിറങ്ങി വളർത്തുനായയെ ആക്രമിച്ചു. കോന്നാംകോട്ടിൽ സത്യൻ ഷീല ദമ്പതികളുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി പിടികൂടിയത്.

Advertisement
Advertisement