കോലഴി കൊടുമുള്ളിക്കാവ് ക്ഷേത്രത്തിൽ ഗോളക സമർപ്പണം ഞായറാഴ്ച

54

കോലഴി കൊടുമുള്ളിക്കാവ് ശ്രീ വേട്ടേക്കാരൻ ക്ഷേത്രത്തിൽ ഗോളക സമർപ്പണം ഞായറാഴ്ച രാവിലെ എട്ടിന് നടക്കും. കോലഴി കരുണാലൈനിൽ ചെമ്പൻ വിനേഷ് വേലായുധനാണ് ഗോളക വഴിപാടായി സമർപ്പിക്കുന്നത്. ആൽത്തറ ചുവട്ടിൽ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഗോളകയെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കും. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് താന്ത്രിക ചടങ്ങുകൾ നിർവഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, ബോർഡ് അംഗം എം.ജി നാരായണൻ, അസി.കമ്മീഷണർ എം.ജി ജഗദീഷ്, മുളങ്കുന്നത്തുകാവ് ദേവസ്വം ഓഫീസർ കെ.കെ.സോമൻ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement