കോവിഡ് കാലത്ത് ശാസ്ത്രീയ ചിന്തകൾക്ക് പ്രസക്തി വർധിച്ചു ഡോ.എസ് എസ് ലാൽ

10

അശാസ്ത്രീയതയിൽ നിന്നും കോവിഡ് കാലം ശാസ്ത്രീയമായി നമ്മളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. എസ്.എസ് ലാൽ. കാലങ്ങളായി ആരോഗ്യരംഗത്തും സാമൂഹിക രംഗത്തും നമ്മൾ മുന്നിൽ ആണെന്നത് നമുക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരൻ ഫൗണ്ടേഷൻ തൃപ്രയാറും, ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയും ചേർന്ന് നടത്തിയ കോവിഡാനന്തര സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ഡോ.എസ് എസ് ലാൽ. കോവിഡ് കാലത്ത് നല്ല ശീലങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് തുടരണമെന്നും ഉദ്ഘടനപ്രസംഗത്തിൽ പറഞ്ഞു. സംഘാടക സമിതി ചെയർപേഴ്സൺ സ്മിജ ഉല്ലാസ് അധ്യക്ഷത വഹിച്ചു. സനീഷ്‌കുമാർ ജോസഫ് എം എൽ എ മുഖ്യ അതിഥി ആയിരുന്നു.അനിൽപുളിക്കൽ ആമുഖ പ്രഭാഷണം നടത്തി.ബാലചന്ദ്രൻ വടക്കെടത്ത്, ഡോ. കെ കെ വിഷ്ണു ഭാരതീയ സ്വാമി, അഡ്വ സുനിൽ ലാലൂർ, ആസ്റ്റർ സീനിയർ റിലേഷൻഷിപ് ഓഫീസർ എം എ റാഷിദ്, ടി.എച്ച്. ഹനീഷ് കുമാർ, സി ജി അജിത്കുമാർ, ജോസ് താടിക്കാരൻ, ബാബു കുന്നുങ്ങൽ, ടി.എൻ സുനിൽകുമാർ, സി എസ് മണികണ്ഠൻ,എ എൻ സിദ്ധപ്രസാദ്,പി സി മണികണ്ഠൻ,ഷമീർ മുഹമ്മദാലി, പ്രവീൺ രവീന്ദ്രൻ, ഇ എം ബഷീർ എന്നിവർ പ്രസംഗിച്ചു. ആശ്വതി പി വിനോദ് സ്വാഗതവും, ലയേഷ് മങ്ങാട്ട് നന്ദിയും പറഞ്ഞു. ജനറൽ ഫിസ്സിഷന്മാർ, കാർഡിയോളജി, പീഡിയാട്രീഷ്യൻ, ഗൈനക്കോളജി, ഫിസിയോ തെറാപ്പി, എന്നീ വിഭാഗത്തിൽപെട്ട വിദഗ്ധരായ ഡോക്ടർ മാർ ക്യാമ്പിൽ നൂറുകണക്കിന് ആളുകളെ പരിശോധിച്ചു, മരുന്ന് വിതരണവും ഇ സി ജി ഉൾപ്പെടെ വിവിധ ടെസ്റ്റുകളും നടന്നു. ഇരുപത് കിടപ്പു രോഗികളുടെ വീടുകളിലേക്ക് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ പരിശോധനക്കായി എത്തി. കെ കരുണാകരൻ ഫൗണ്ടേഷൻ ഭാരവാഹികളായ കെ ആർ ദാസൻ,ജെൻസൻ വലപ്പാട്, അമൽ ധർമ്മരത്നം, സുവിത്ത് കുന്തറ, ഷിനിത ബിജു, ഹേമ പ്രേമൻ, നിത എൻ എസ്, ബിന്ദു ഗ്രേഷ്, കമല ശ്രീകുമാർ, ഹിമേഷ് പരമേശ്വരാൻ, സ്മിത സന്തോഷ്‌, സീന ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ ഇ വി വി, ശ്രീധർശ് വടക്കൂട്ട്, നസീമ,വൈഭവ് പ്രവീൺ, ആദർശ് മണികണ്ഠൻ, ഷിനി അനിൽകുമാർ, ജീജ ശിവൻ, രീതു വിനീത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisement
Advertisement