കോവിഡ് : കുന്നംകുളത്ത് നിയന്ത്രണം ശക്തമാക്കി

21

കുന്നംകുളം നഗരസഭയിൽ കോവിഡ് വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്സൺ സീതാരവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും കോവിഡ് പ്രതിരോധ കോർ കമ്മറ്റിയുടെയും യോഗ തീരുമാനത്തെ തുടർന്നാണ് നിയന്ത്രണം ശക്തമാക്കിയത്.

വാണിജ്യ സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതു തടയാനും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ ഇറങ്ങി. പോലീസ് സ്ക്വാഡിലും കൂടുതൽ പേരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പതിനഞ്ചിലധികം രോഗികൾ നിലവിലുള്ള നഗരത്തിലെ 10 വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും. നഗരത്തിലെ 37 വാർഡുകളിൽ പത്തിലധികം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇവിടെയും കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു