കോവിഡ് മാനദണ്ഡം പാലിക്കാതെ വടക്കാഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ആൾക്കൂട്ടം: ശ്രദ്ധയിൽപ്പെടുത്തിയവരോട് ഉറഞ്ഞു തുള്ളി ജീവനക്കാരുടെ രോഷം

10

കോവിഡ്‌ ക്രമാതീതമായി ഉയരുമ്പോഴും യാതൊരുവിധ സാമൂഹ്യ അകലവും പാലിക്കാതെ വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രി. സാമൂഹ്യ അകലം പാലിക്കാത്തത് ശ്രദ്ധയിൽ പെടുത്തിയ യുവാവിനോട് ജീവനക്കാർ മോശമായി പെരുമാറിയത് തർക്കത്തിനിടയാക്കി. രോഗികളുടെ തിരക്കാണ് ആശുപത്രികളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയയാളോടായിരുന്നു ജീവനക്കാരുടെ മോശം പെരുമാറ്റം. തിരക്ക് ഒഴിവാക്കുന്നതിന് കുറെ തവണ വിളിച്ച് പറഞ്ഞതാണെന്നും ബാക്കി നോക്കേണ്ട പണി നിങ്ങളുടെ ആണെന്നുമായിരുന്നുവത്രെ ജീവനക്കാരിൽ നിന്നുമുണ്ടായത്. ജീവനക്കാരിൽ നിന്നുണ്ടായ അനുഭവം ഡി.എം.ഒയെ പരാതിയായി അറിയിച്ചതോടെ സൂപ്രണ്ട് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഡ്യൂട്ടി സമയങ്ങളിൽ ഡോക്ടർമാർ ടീ ബ്രേക്ക് എടുക്കുന്നതിനാൽ തന്നെ രോഗികൾ അരമണിക്കൂറോളം നേരം കാത്ത് നിൽക്കുന്നതും ആശുപത്രിയിൽ തിരക്ക് വർദ്ധിക്കാനിടയാക്കുന്നുണ്ട്. ഡോക്ടർമാരുടെ ടീ ബ്രേക്ക് സമയം കുറക്കണമെന്ന് രോഗികൾ ആവശ്യപ്പെടുന്നു.