കോർപ്പറേഷൻ വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു

8

കോർപ്പറേഷൻ പരിധിയിലെ വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കുമായി കോർപ്പറേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാരം പി.ബാലചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. മേയർ എം.കെ വർഗീസ് അധ്യക്ഷത വഹിച്ചു.

Advertisement
316675941 219547170413803 3285695235783602214 n

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയുമാണ് ആദരിച്ചത്.

316672975 219547373747116 1883829427527578956 n

കോർപ്പറേഷൻ പരിധിയിൽ 100 ശതമാനം ലഭിച്ച 63 വിദ്യാലയങ്ങളും എസ്.എസ്.എൽ.സി ക്കും പ്ലസ്ടുവിനും മികച്ച വിജയം കരസ്ഥമാക്കിയ 1800 വിദ്യാർഥികളുമാണ് ഉള്ളത്. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ ഗോപകുമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

Advertisement