ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: ക്ഷീരകർഷക സമിതി കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

9

ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ലിറ്റർ പാലിന് മിനിമം 50 രൂപയായി വർധിപ്പിക്കുക, കാലിത്തീറ്റയുടെ സബ്​സിഡി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ സംയുക്ത ക്ഷീരകർഷക സമിതി പ്രവർത്തകർ കലക്ടറേറ്റ്​ മാർച്ചും ധർണയും നടത്തി.ലൈവ്സ്​റ്റോക്ക് ഫാർമേഴ്സ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സംസ്​ഥാന സമരസമിതി കൺവീനർ സി വി കുരിയാക്കോസ്​ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഷിജോ തളിയൻ അധ്യക്ഷത വഹിച്ചു. ജയ്സൺ മാങ്ങൻ, സി.എൻ. ദിൽ കുമാർ, സക്കീർ ഹുസൈൻ, ആൻസൺ കെ. ഡേവിഡ്, വി.എം. മൻദീപക, മാജോ ഫ്രാൻസിസ്​, ജൂബി മാത്യു, വിനീത് താണിശ്ശേരി, അഭിലാഷ് പ്രഭാകർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement