ക്ഷേത്രങ്ങളിൽ ഇല്ലംനിറ ആഘോഷിച്ചു; മമ്മിയൂരിലും പാറമേക്കാവ്, തിരുവമ്പാടി വെളിയന്നൂർക്കാവ് കുളശേരിയിലും നിറകതിർ പ്രസാദം സ്വീകരിക്കാൻ ഭക്തരുടെ തിരക്ക്

12

ക്ഷേത്രങ്ങളിൽ ഇല്ലംനിറ ആഘോഷം. ഗുരുവായൂർ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങ് ക്ഷേത്രം ആൽത്തറയിൽ നിന്ന് നെൽകതിരുകൾ മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, മുരളി നമ്പൂതിരി, കീഴ് ശാന്തിക്കാർ എന്നിവർ ചേർന്ന് എഴുന്നെള്ളിച്ച് ക്ഷേത്രം വാതിൽ മാടത്തിൽ വെച്ച് ലക്ഷ്മീ നാരായണ പൂജ നടത്തിയ ശേഷം മഹാദേവന്റെയും , മഹാവിഷ്ണുവിന്റെയും , ഉപ ദേവൻമാരുടെയും ശ്രീകോവിലുകളിൽ നിറ നടത്തിയ ശേഷം ഭക്തജനങ്ങൾക്ക് കതിരുകൾ വിതരണം ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ , ട്രസ്റ്റി ബോർഡ് മെമ്പർ ചെറുതയൂർ ഉണ്ണികൃഷ്ണൻ , തുടങ്ങിയവർ ചടങ്ങിന് സന്നിഹിതരായിരുന്നു. ഈ വർഷവും നിറക്ക് ആവശ്യമായ കതിരുകൾ ആ ആലാട് വേലപ്പൻ തന്നെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്. പാറമേക്കാവ്, തിരുവമ്പാടി, വെളിയന്നൂർക്കാവ്, കുളശേരി ക്ഷേത്രങ്ങളിലും ഇല്ലംനിറ ആഘോഷിച്ചു. ഞായറാഴ്ച അവധികൂടിയായതിനാൽ പൂജിച്ച നിറ കതിർ പ്രസാദമായി സ്വീകരിക്കാനും ഭക്തരുടെ തിരക്ക് ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടു.

Advertisement
Advertisement