കർഷക ഐക്യദാർഢ്യ സമരം 61ാം നാളിൽ: നരേന്ദ്ര മോദി ലോകത്തിനു മുന്നിൽ അപഹാസ്യനാകുന്നുവെന്ന് അശോകൻ ചരുവിൽ

15

കർഷക സമരത്തെ സാമൂഹ്യമാധ്യമങ്ങളിൽ പിൻതുണച്ച പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റ് രാജ്യത്തിന് തന്നെ അപമാനമാണെന്ന് എഴുത്തുകാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചെരുവിൽ. തൃശൂർ കോർപ്പറേഷനു മുന്നിൽ കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 61-ാം ദിന കർഷക സത്യാഗ്രഹം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരോട് കോൺഗ്രസും, ബി.ജെ.പി.യും എന്നും അനീതിയാണ് കാണിച്ചിട്ടുള്ളത്. കേരളത്തിലും ഇന്ത്യയിലും നടന്ന സ്വാതന്ത്ര്യ സമര പൈതൃകം കർഷകർക്കായിരുന്നു. കർഷകർക്കും , ജനങ്ങൾക്കും വേണ്ടാത്ത കർഷക ബില്ല് കേന്ദ്ര സർക്കാർ മുറുകെ പിടിക്കുന്നത് കർഷകരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറിയും ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻറുമായ എം.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു, കർഷക സംഘം ജില്ലാ ജോ.സെക്രട്ടറിമാരായ സെബി ജോസഫ് പെല്ലിശ്ശേരി , കെ.രവീന്ദ്രൻ, കേരള സംസ്ഥാന കർഷക സംഘം സംസ്ഥാന സെക്രട്ടറി സിദ്ധാർത്ഥൻ പട്ടേപ്പാടം, കർഷക സംഘം തൃശ്ശൂർ ഏരിയാ പ്രസിഡന്റ് എം. ശിവശങ്കരൻ ,എം.കെ.അജിത് കുമാർ, കെ.രഘുനാഥ്, . കെ.കെ. വിജയൻ, സി സി ജയ, കെ ആർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.