കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എ.ഐ.വൈ.എഫിൻറെ രാത്രി സമരം: ജനവിരുദ്ധ ഭരണാധികാരികളെ കർഷകർ മുട്ടുകുത്തിക്കുമെന്ന് ചീഫ് വിപ്പ് കെ. രാജൻ

33

കർഷകസമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി രാത്രി സമരം സംഘടിപ്പിച്ചു. കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടന്ന രാത്രി സമരം ഗവ. ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ ഭരണാധികാരികളെ കർഷകർ മുട്ടുകുത്തിക്കുമെന്ന് രാജൻ അഭിപ്രായപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് കെ.പി സന്ദീപ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ്, പി. ബാലചന്ദ്രൻ, െക.വി വസന്തകുമാർ, കെ.ബി. സുമേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, പ്രസാദ് പറേരി എന്നിവർ സംസാരിച്ചു. കെ.എൻ. രഘു, എ.ആർ.പ്രവീൺ, വിപിൻ ഗോപി, ശ്യാൽപുതുക്കാട്, വി.കെ. വിനീഷ്, എൽദോ ഈശോ മാത്യു, സുബിൻ നാസർ, പി.എസ് അഖിൽ, എം.വി സുരേഷ്, സി.കെ രമേഷ്, ധനമോൻ മഹേഷ് കുമാരനെല്ലൂർ, കനിഷ്കൻ ചന്ദ്രൻ ആനപ്പാറ എന്നിവർ നേതൃത്വം നല്കി