കർഷക സമര ഐക്യദാർഢ്യ സത്യാഗ്രഹം 62 ദിവസം പിന്നിട്ടു

9
5 / 100

കിസാൻ സംഘർഷ് കോ-ഓഡിനേഷൻ സമിതിയുടെ നേതൃത്തത്തിൽ തൃശൂർ നഗരത്തിൽ നടക്കുന്ന കർഷക സത്യാഗ്രഹം 62 – ദിവസം പിന്നിട്ടു. ഇന്നത്തെ സമരം സി.പി.എം. ജില്ലാ സെകട്ടറിയേറ്റ് അംഗം ബാബു എം പാലിശ്ശേരി ഉൽഘാടനം ചെയ്തു. കർഷക സംഘം ചാലക്കുടി ഏരിയാ പ്രസിഡന്റ് അഡ്വ.കെ.എ. ജോജി അദ്ധ്യക്ഷനായിരുന്നു. കർഷക സംഘം ജില്ലാ ജോ. സെക്രട്ടറിമാരായ സെബി ജോസഫ് പെല്ലിശ്ശേരി, കെ.രവീന്ദ്രൻ, ജില്ലാ എക്സി കൂട്ടിവ് അംഗം ടി.ജി.ശങ്കരനാരായണൻ, ടി.യു.സി.ഐ. ജില്ലാ പ്രസിഡന്റ് എം.ജി. ജയകൃഷ്ണൻ, കർഷക സംഘം ചാലക്കുടി ഏരിയാ സെകട്ടറി ടി.പി. ജോണി, ട്രഷറർ സി.സി. പോൾസൺ, എം.കെ.അജിത്കുമാർ, എ.എം.ഗോപി, എം.എൻ.ശശിധരൻ, ബാബു ജോസഫ് എന്നിവർ സംസാരിച്ചു.