ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ കാഴ്ചകള്‍ തൃശൂരിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് വലിയ സ്ക്രീനില്‍ കാണാം: കോർപറേഷൻ സ്റ്റേഡിയത്തിൽ കളി കണ്ട് മേയറും കൗൺസിലർമാരും പട്ടാഭിരാമൻ അടക്കമുള്ള പ്രമുഖരും, സുരക്ഷക്ക് പൊലീസും

20

ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ കാഴ്ചകള്‍ തൃശൂരിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് വലിയ സ്ക്രീനില്‍ കാണാം. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്ക്രീനില്‍ ഇന്നലെ മുതൽ മല്‍സരങ്ങളുടെ പ്രദര്‍ശനം തുടങ്ങി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കൂറ്റന്‍ സ്ക്രീനാണ് ഒരുക്കിയിരിക്കുന്നത്. തൃശൂരിലെ ഫുട്ബോൾ ആസ്വാദകർക്ക് ഖത്തറിലെ കളിയുടെ അതേ അനുഭവം എങ്ങനെ സമ്മാനിക്കാനാവുമെന്ന കോർപറേഷൻ ആലോചനയാണ് ഇതിന് കാരണമായത്. കോർപറേഷൻ ആശയം പങ്കു വെച്ചപ്പോൾ കല്യാൺ സിൽക്‌സ് ഉടമ ടി.എസ് പട്ടാഭിരാമൻ എന്തിന് വൈകിക്കുന്നു എന്ന മറു ചോദ്യത്തിലൂടെയാണ് സമ്മതം അറിയിച്ചത്. പതിനേഴു ലക്ഷം രൂപ ചെലവിട്ട് കല്യാണ്‍ സില്‍ക്സ് ആണ് കൂറ്റന്‍ സ്ക്രീന്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയത്. അര്‍ധരാത്രി നടക്കുന്ന ഫുട്ബോള്‍ മല്‍സരങ്ങള്‍ ആസ്വദിക്കാനും അനുമതിയുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് ഒരേ സമയം കൂറ്റന്‍ സ്ക്രീനില്‍ ഫുട്ബോള്‍ മല്‍സരം ആസ്വദിക്കാം. ടി.എസ്.പട്ടാഭിരാമന്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം കാണാന്‍ ഇനി കോര്‍പറേഷന്‍ സ്റ്റേഡിയത്തിലുണ്ടാകും. സെമിഫൈനലും ഫൈനലും കാണാന്‍ ഖത്തറിലേക്ക് പോകും. രാത്രിയില്‍ നടക്കുന്ന ഫുട്ബോള്‍ മല്‍സരങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസ്വാദകര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

Advertisement
Advertisement