ഗവര്‍ണര്‍ക്ക് മനോനില തെറ്റിയെന്ന് പി.ജയരാജൻ

5

ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ തലവൻ മോഹൻ ഭാഗവതിനെ സന്ദർശിച്ച കേരള ഗവര്‍ണര്‍ക്ക് മനോനില തെറ്റിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. മൂന്നു വര്‍ഷം മുന്‍പ് കണ്ണൂര്‍ സര്‍വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്‍റെ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള അധികാരവും പദവിയുമല്ല ഗവര്‍ണറുടെതെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ പദവിയുള്ള ഈ മാന്യന്‍ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചാണ് തൃശൂരില്‍ ആര്‍എസ്എസിന്‍റെ അഖിലേന്ത്യാ തലവവന്‍ മോഹൻ ഭാഗവതിനെയാണ് സന്ദര്‍ശിച്ചത്. ആര്‍എസ്എസുമായി എല്ലാക്കാലത്തും നല്ല ബന്ധമായിരുന്നുവെന്ന് തിരുവനന്തപുരത്ത് പത്രസമ്മേളനം വിളിച്ച് പറയാനും ഗവര്‍ണര്‍ക്ക് മടിയുണ്ടായില്ല. ഗവര്‍ണയുടെ പറച്ചില്‍ കേട്ട് പിണറായിക്കെതിരെ കേസെടുക്കാനാണ് കോൺഗ്രസ് വിദ്വാൻ കെ സുധാകരന്‍ പറഞ്ഞത്. ആര്‍എസ്എസും കോണ്‍ഗ്രസും ഒന്നാണെന്നും അതിന് കുടപ്പിടിച്ച് മുസ്ലിം ലീഗ് നിൽക്കുക യാണെന്നും ജയരാജന്‍ പറഞ്ഞു.
വന്നേരി ഗോപിയേട്ടന്‍ സ്മാരക വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ലോക്കല്‍ സെക്രട്ടറി എം. സുനില്‍ അധ്യക്ഷനായി. എന്‍.കെ. അക്ബര്‍ എംഎല്‍എ, വി.എം. അബു, പി.കെ. ഖലീമുദ്ദീന്‍, ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement
Advertisement