ഗവർണർ ആർച്ച്ബിഷപ്സ് ഹൗസ് സന്ദർശിച്ചു

10

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃശൂർ അതിരൂപതാ ആസ്ഥാനം സന്ദർശിച്ചു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഗവർണറെ ബൊക്കെ നൽകി സ്വീകരിച്ചു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പൊന്നാട അണിയിച്ചു. തൃശൂർ അതിരൂപതയുടെ ഉപഹാരം ഗവർണർ ഏറ്റുവാങ്ങി. ഗവർണർ നടത്തിയ സൗഹൃദ സംഭാഷണത്തിൽ കേരളത്തിന്‍റെ പുരോഗതിയെ ലക്ഷ്യം വച്ചുള്ള കാര്യങ്ങൾ വിലയിരുത്തി. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെക്കുറിച്ചായിരുന്നു മുഖ്യ ചർച്ച. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഈ മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ടതാണെന്ന് ഗവർണർ പറഞ്ഞു. മോണ്‍. ജോസ് പല്ലൂരാൻ, മോണ്‍. ജോസ് കോനിക്കര, ഫാ. വർഗീസ് കുത്തൂർ, ഫാ. സിംസണ്‍ ചിറമ്മൽ, ജോജു മഞ്ഞില, ജോർജ് ചിറമ്മൽ, ടോജോ മാത്യു എന്നിവർ ഗവർണറെ സ്വീകരിക്കാനുണ്ടായിരുന്നു

Advertisement
Advertisement