ഗവർണർ ആർ.എസ്.എസ് ദൗത്യം ഏറ്റെടുത്തിരിക്കുന്നുവെന്ന് എം.വിഗോവിന്ദൻ

4

രാജ്ഭവനിൽ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസ് നടക്കുമ്പോൾ കെ.കെ.രാഗേഷ് രാജ്യസഭാ എംപിയായിരുന്നു. ആര്‍എസ്.എസ് വക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്തു പറയാനാണ്. ആര്‍.എസ്.എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വിമർശനങ്ങൾക്ക് സർക്കാർ മറുപടി നൽകുമെന്നും എവി ഗോവിന്ദൻ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. 

Advertisement
Advertisement