സർക്കാർ മെഡിക്കൽ കോളജിൽ വികസന മുരടിപ്പും ആശുപത്രി വികസന സമിതിയോട് കാണിക്കുന്ന അവഗണനയും ആശുപത്രി വികസന സമിതിയുടെ ചെയർമാൻ കൂടിയായ കളക്ടറുടെ ഗുരുതരമായ കൃത്യവിലോപമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. മെഡിക്കൽ കോളജിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ചും രോഗികൾക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെ സംബന്ധിച്ചും മാധ്യമങ്ങളിൽ വാർത്ത വന്നതിനാൽ പത്രവിതരണം തന്നെ വിലക്കിയത് തികച്ചും പ്രാകൃത നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രി വികസന സമിതി ലഭിക്കേണ്ട ലക്ഷകണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് ഭരണകക്ഷിയുടെ നിർദ്ദേശപ്രകാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ മെഡിക്കൽ കോളേജിൽ വികസന മുരടിപ്പിനും ജില്ലാകളക്ടറുടെ അനാസ്ഥക്കും എതിരായി കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ധർണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മിനി മോഹൻദാസ്, ജോയ് ഗോപൂരാൻ. ഡോ. ദിനേശ് കർത്താവ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ഇട്ടിച്ചൻ തരകൻ, തോമസ് ആൻ്റണി, ടി.എ. പ്ലാസിഡ്, സി.ജെ. വിൻസെൻ്റ് എം.വി. ജോൺ, ജോണി ചിറ്റിലപ്പിള്ളി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി.പി. സന്തോഷ്, മുൻ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ. ജ്യോതി ടീച്ചർ, കൈപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷൻ ലിൻ്റി ഷിജു, ചാവക്കാട് മുൻസിപ്പൽ കൗൺസിലർ വി.ജെ. ജോയ്സി ടീച്ചർ, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, അഡ്വ. ബിബിൻ പോൾ, അഡ്വ. കെ.ബി. സെബാസ്റ്റ്യൻ, അഡ്വ. ജെയിംസ് തോട്ടം, കെ.എച്ച്. മനാഫ്, പ്രസാദ് പുലിക്കോടൻ, എം.കെ. മോഹനൻ, ഉണ്ണി വിയ്യൂർ എന്നിവർ സംസാരിച്ചു.
ഗവ.മെഡിക്കൽ കോളേജിലെ വികസന മുരടിപ്പിന് കാരണം കളക്ടറുടെ കൃത്യവിലോപമെന്ന് തോമസ് ഉണ്ണിയാടൻ
Advertisement
Advertisement