ഗുണ്ടാ നേതാവ് എരുമപ്പെട്ടി ഉമിക്കുന്ന് ശ്രീകാന്തിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

15

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എരുമപ്പെട്ടി കരിയന്നൂർ കുന്നത്തേരി ഉമിക്കുന്ന് കോളനിയിൽ ഒരുവിൽ വീട്ടിൽ ശ്രീകാന്തിനെ (30) കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം അടുത്ത ഒരു വർഷക്കാലയളവിൽ തൃശൂർ ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ അനുമതി കൂടാതെ പ്രവേശിക്കുവാൻ  പാടുളളതല്ല. ഇതിന് വിപരീതമായി പ്രവർത്തിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഉത്തരവിന് വിരുദ്ധമായി തൃശൂർ ജില്ലയിൽ തങ്ങുവാൻ സൌകര്യം ഏർപ്പെടുത്തുന്നവരും നിയമ നടപടികൾക്ക് വിധേയരാകുന്നതാണ്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അതിക്രമിച്ച് കയറി രോഗിയെ ആക്രമിക്കുകയും, ആശുപത്രി മുതലുകൾ നശിപ്പിക്കുകയും ചെയ്തതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ ഹൗസ് ഇൻസ്‌പെക്ടർ  കെ.കെ.ഭൂപേഷ് ആണ് ഉത്തരവ് നടപ്പിലാക്കിയത്.

Advertisement
Advertisement