ഗുരുവായൂരിലും മുരളീധരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

15

തൃശൂരിന് പിന്നാലെ കെ. മുരളീധരനെ അനുകൂലിച്ച് ഗുരുവായൂരിലും ഫ്ലക്സ് ബോർഡുകൾ. ‘മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ’ എന്നെഴുതിയ ബോർഡുകളാണ് ബസ് സ്റ്റാൻഡ് പരിസരത്തും ലൈബ്രറി പരിസരത്തും സ്ഥാപിച്ചിട്ടുള്ളത്. മുരളീധരൻറെ ചിത്രം സഹിതമുള്ളതാണ് പോസ്റ്റർ. തൃശൂരിൽ ഉയർത്തിയ ബോർഡുകളിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ് എന്നുണ്ടായിരുന്നു. എന്നാൽ ഗുരുവായൂരിൽ സ്ഥാപിച്ച ബോർഡുകളിൽ ആരെന്ന് വ്യക്തമാക്കിയിട്ടില്ല.