ഗുരുവായൂരിൽ ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് വാക്സിൻ ലഭിച്ചില്ലെന്ന് പരാതി: വാക്സിൻ കേന്ദ്രത്തിൽ തിരക്ക്

7

ഗുരുവായൂരിൽ ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് വാക്സിൻ ലഭിച്ചില്ലെന്ന് പരാതി. ഇന്നു മുതൽ ഓൺലൈനിൽ ബുക്ക് ചെയ്തവർക്കെ വാക്സിൻ നൽകൂ എന്ന് ഡി.എം.ഒ യുടെ ഉത്തരവുണ്ട് എന്നാൽ ഗുരുവായൂർ ജി.യു.പി.സ്ക്കൂളിൽ ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് വാക്സിൻ ലഭിച്ചില്ലെന്നാണ് എന്ന് പരാതി. സ്ക്കൂളിൽ കാലത്ത് വരിനിന്നവർക്ക് ടോക്കൺ നൽകി വാക്സിൻ നൽകുകയായിരുന്നു. ഇതോടെ ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് കിട്ടാൻ ബുദ്ധിമുട്ടായി. പിന്നീട് ഇവരെയും ക്യൂവിൽ നിർത്തിയാണ് പരിഹാരം കണ്ടത്.