ഗുരുവായൂരിൽ വീട്ടിൽ നിറുത്തി വെച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ

18

ഗുരുവായൂരിൽ വീട്ടിൽ നിറുത്തി വെച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ. ഗുരുവായൂർ തമ്പുരാൻ പടിയിൽ നടുവട്ടം റോഡിൽ കൊട്ടരപാട്ട് വേണുവിന്റെ ബൈക്ക് ആണ് തീയിട്ട് നശിപ്പിച്ചത്. വേണുവും ഭാര്യയും ആശുപത്രിയിലാണ്. മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ഒന്നരയോടെ ശബ്ദം കേട്ട് അയൽവാസി വീട്ടുകാരാണ് ബൈക്ക് തീ പിടിച്ചത് അറിഞ്ഞത്. ഇവരാണ് വേണുവിന്റെ മകനെ വിവരം അറിയിച്ചത്. ഇതിനകം ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ഗുരുവായൂർ പോലീസ് അന്വേഷണം തുടങ്ങി.

Advertisement
Advertisement