ഗുരുവായൂർ ക്ഷേത്രത്തിൽ ബാലികക്കെതിരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ യുവാവിന് 12 വർഷം  തടവും 20000  രൂപ പിഴയും ശിക്ഷ

25

ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ ക്യു നിന്ന ബാലികക്കെതിരെ ലൈംഗിക അതിക്രമം കാണിച്ച കേസിൽ യുവാവിന്  12 വർഷം  തടവും 20000  രൂപ പിഴയും ശിക്ഷ. കുന്നംകുളം പെരുമ്പിലാവ് മുള്ളുവളപ്പിൽ വീട്ടിൽ വിനോദിനെ (37) ആണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.ആർ റീന ദാസ് ശിക്ഷിച്ചത്. 2019 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിൽ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്നിരുന്ന പ്രതി തന്റെ മുന്നിൽ നിന്നിരുന്ന പെൺകുട്ടിയെ വിനോദ് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ ബാലിക വിവരങ്ങൾ കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ  തുടർന്ന് കുട്ടിയുടെ അമ്മ ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാന്ന് കേസ് രജിസ്റ്റർ ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും  പ്രോസിക്യുഷനെ സഹായിക്കുന്നതിനു വേണ്ടി അഡ്വ.അമൃതയും ഹാജരായി. 21സാക്ഷി കളെ വിസ്തരിക്കുകയും 24 രേഖകൾ  ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
      ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന അ നന്തകൃഷ്ണൻ രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയ പ്രേമാനന്തകൃഷ്ണനാണ് അന്വേഷണം നടത്തി  കുറ്റപത്രം  സമർപ്പിച്ചത്. പ്രോസിക്യൂഷന് സഹായിക്കുന്നതിനു വേണ്ടി ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ബിനു പൗലോസും പ്രവർത്തിച്ചു.

Advertisement
Advertisement