ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടിന് ഇനി ‘ഇ-ഭണ്ഡാരവും’; ഡിജിറ്റൽ ഭണ്ഡാരം സമർപ്പിച്ചു

23

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടിന് ഇനി ഇ-ഭണ്ഡാരവും. എസ്.ബി.ഐയുടെ ഡിജിറ്റൽ ഭണ്ഡാരം ക്ഷേത്രത്തിൽ സമർപ്പിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഭണ്ഡാരത്തിന് സമീപമായി തന്നെയാണ് ഡിജിറ്റൽ ഭണ്ഡാരവും സ്ഥാപിച്ചിരിക്കുന്നത്. ഭണ്ഡാരത്തിന് മുകളിൽ ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ് ഇ-ഭണ്ഡാര സംവിധാനം. ഓൺലൈൻ വഴിപാടുകൾ സൗകര്യം ക്ഷേത്രത്തിൽ ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ഡിജിറ്റൽ ഭണ്ഡാരം സ്ഥാപിക്കുന്നത്. നോട്ട് നിരോധിച്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും ക്ഷേത്രത്തിൽ ഭണ്ഡാരം തുറന്ന് എണ്ണുമ്പോൾ ഇപ്പോഴും ലഭിക്കുന്നത് ലക്ഷങ്ങളുടെ നിരോധിത നോട്ടുകളാണ്. പുതിയ ഡിജിറ്റൽ ഭണ്ഡാരത്തിലൂടെ ഇത് ഇല്ലാതാവും.

Advertisement
Advertisement