ഗുരുവായൂർ ക്ഷേത്രോൽസവം: 16ന് സഹസ്രകലശ ചടങ്ങുകൾ തുടങ്ങും; 24ന് ഉൽസവ കൊടിയേറ്റ്

14
5 / 100

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ 16 ന് ആരംഭിയ്ക്കും. 23ന് ബ്രഹ്മകലശാഭിഷേകത്തോടെയാണ് ചടങ്ങുകള്‍ സമാപിക്കുക. നാലമ്പലത്തിനകത്ത് ആചാര്യവരണത്തോടെയാണ് സഹസ്രകലശത്തിന്റെ ചടങ്ങുകള്‍ തുടങ്ങുക. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം നിവേദ്യത്തറയില്‍ ക്ഷേത്ര ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആചാര്യവരണം നിര്‍വഹിക്കും. 24നാണ് ഉത്സവ കൊടിയേറ്റം. അന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്സവം ചടങ്ങ് മാത്രമാക്കി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആനയെഴുന്നെള്ളിപ്പ് ഉൾപ്പെടെ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 17ന് യോഗം ചേരും.