ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാപുരസ്കാരം കലാമണ്ഡലം നാരായണൻ നമ്പീശന്

11

ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത മദ്ദളം കലാകാരൻകലാമണ്ഡലം നാരായണൻ നമ്പീശന്. അഷ്ടമിരോഹിണി മഹോൽസവത്തോടനുബന്ധിച്ച് 18 ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. 55,555 രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം .

Advertisement

ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ കെ.ആർ.ഗോപിനാഥ്, ശ്രീ.മനോജ് ബി.നായർ, കലാമണ്ഡലം രാമചാക്യാർ, കലാനിരൂപകൻ കെ.കെ.ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ക്ഷേത്ര കലകളുടെ പ്രോൽസാഹനത്തിനായി ഗുരുവായൂർ ദേവസ്വം 1980 മുതൽ നൽകി വരുന്നതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം

Advertisement