ഗുരുവായൂർ ദേവസ്വത്തിൻറെ പേരിൽ വ്യാജ ഈമെയിൽ ഐഡിയിലൂടെ നിയമന ഉത്തരവ് അയച്ച് പണം തട്ടുന്ന സംഘം സജീവം: ജാഗ്രത വേണമെന്ന് ദേവസ്വം

11

ഗുരുവായൂര്‍ ദേവസ്വത്തിൻറെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിലൂടെ നിയമന ഉത്തരവുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവം. നിയമന ഉത്തരവ് ലഭിക്കുന്നവരോടെ നികുതി ഇനത്തിൽ പണം മുൻകൂർ നൽകാനും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം ഉത്തരവ് ലഭിച്ച ചിലർ ദേവസ്വവുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ഇത്തരം തട്ടിപ്പുകളെ കുറിച്ച് സൂചന ലഭിച്ചത്. റിക്രൂട്ട്മെൻറ് ബോർഡ് മുഖേനയാണ് ഗുരുവായൂർ ദേവസ്വത്തിൽ സ്ഥിരനിയമനം നടത്തുന്നതെന്നും നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വത്തിൻറെ ഔദ്യോഗിക മാധ്യമങ്ങളിലും, റിക്രൂട്ട്മെൻറ് ബോർഡിൻറെ ഔദ്യോഗിക സൈറ്റുകളിലും പരിശോധിക്കണമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വാർത്താ കുറിപ്പിൽ പറഞ്ഞു . സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വ്യാജ നിയമന ഉത്തരവുകളിൽ ഉദ്യോഗാർഥികൾ കബളിപ്പിക്കപ്പെടരുതെന്നും അഡ്മിനിസ്ട്രേറ്റർ ആവശ്യപ്പെട്ടു.