ഗുരുവായൂർ നഗരസഭയിലെ കർഷക അവാർഡ് ജേതാക്കളെ ആദരിച്ചു

9
4 / 100

ഗുരുവായൂർ നഗരസഭയിലെ ഗുരുവായൂർ, പൂക്കോട്, തൈക്കാട് കൃഷിഭവന് കീഴിലെ അവാർഡ് ജേതാക്കളെ ആദരിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാക്കളെയാണ് ഗുരുവായൂർ ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല അവാർഡ് ജേതാവ് സുജാത, സംസ്ഥാന വിദ്യാർത്ഥി കർഷക അവാർഡ് ജേതാവ് അഭിമന്യു, ജില്ലാതല അവാർഡ് ജേതാക്കളായ ജോൺ പോൾ, ദർശന, വിദ്യാർത്ഥി കർഷകൻ ഷാരോൺ എന്നീ അവാർഡ് ജേതാക്കളെയാണ് ആദരിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൺ എം പി അനീഷ്‌മ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിഭവൻ ജീവനക്കാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.