ഗുരുവായൂർ നടയിൽ കണ്ണന് പിറന്നാൾ സമ്മാനമായി അരണാട്ടുകര സ്വദേശി റൂബിക്സ് ക്യൂബിൽ തീർത്ത ആലില കണ്ണൻ

20

അഷ്ടമിരോഹിണി നാളിൽ ക്ഷേത്രനടയിൽ റൂബിക്സ് ക്യൂബിൽ ആലില കണ്ണൻറെ രൂപം. അരണാട്ടുകര ചക്കാലപ്പറമ്പിൽ മണിയുടെയും എ.പി. സുഷമയുടെയും മകൻ അമൃത എൻജിനീയറിങ് കോളജ് അമൃതപുരി കാമ്പസിൽ റിസർച്ചറായി ജോലി ചെയ്യുന്ന സി.എം. ഹരിപ്രസാദാണ് ക്യൂബിൽ കളം തീർത്തത്. 1008 റൂബിക്സ് ക്യൂബുകളാണ് ഇതിനായി ഉപയോഗിച്ചത്.