ഗ്രാമിക ദേശക്കാഴ്ചക്ക് കൊടിയേറി; ഒരാഴ്ച ആഘോഷം

6

കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ വാർഷികാഘോഷം മെയ് 8 മുതൽ 15 വരെ നടക്കുന്ന ദേശക്കാഴ്ച കലാസാംസ്ക്കാരികോത്സവത്തിന് കൊടിയേറ്റത്തോടെ തുടക്കമായി. സ്ത്രീ നാടക പ്രവർത്തകരായ നിധി എസ്.ശാസ്ത്രി, ബിന്ദു തങ്കം കല്യാണി, ഐശ്വര്യ രാധാലക്ഷമി, ആതിര ടി.എൻ. എന്നിവർ ചേർന്നാണ് ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ഗ്രാമികഭവനത്തിന് മുമ്പിൽ കൊടിയേറ്റം നിർവ്വഹിച്ചത്. ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാഘവൻ, ഗ്രാമ പഞ്ചായത്ത് അംഗം മിനി പോളി, സംവിധായകൻ കെ.എസ്.പ്രതാപൻ ഉൾപ്പെടെയുള്ള നാടക പ്രവർത്തകർ, ഡോ. വടക്കേടത്ത് പത്മനാഭൻ, ഇ.കെ.മോഹൻദാസ്, എൻ.പി.ഷിൻ്റോ, പി.പി.സുബ്രഹ്മണ്യൻ, ‘വി.ആർ.മനു പ്രസാദ്, എം.സി.സന്ദീപ് തുടങ്ങിയ ഗ്രാമിക ഭരവാഹികൾ, ഗ്രാമിക അക്കാദമി അധ്യാപകരായ കൊടകര ഉണ്ണി, മുരുകൻ ഗുരുക്കൾ, നെല്ലായി സതീശൻ, ടി.വി.ശിവനാരായണൻ എന്നിവരും അക്കാദമി വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

Advertisement
Advertisement