കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ പുനസംഘടിപ്പിച്ചു. ഇതാദ്യമായി ട്രാൻസ് ജെൻഡർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയതാണ് പുതിയ ജനറൽ കൗൺസിൽ. കവയത്രി വിജയരാജ മല്ലികയാണ് അക്കാദമി ജനറൽ കൗൺസിലിൽ നിയമിച്ചത്. സാംസ്കാരികവകുപ്പു സെക്രട്ടറി, ഡയറക്ടറേറ്റ് ഓഫ് കൾച്ചറിന്റെ ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർക്കു പുറമേ ഇനിപ്പറയുന്നവരാണ് പുതിയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിജയരാജ മല്ലികയെ കൂടാതെ വിജയലക്ഷ്മി, ആർ. ശ്രീലതാവർമ്മ, സാവിത്രി രാജീവൻ, പ്രിയ എ.എസ്, ഡോ. സുനിൽ പി. ഇളയിടം, എസ്. ജോസഫ്, കെ.ഇ.എൻ, കെ.പി. രാമനുണ്ണി, കുര്യാസ് കുമ്പളക്കുഴി, ഡോ. സി. രാവുണ്ണി, ബെന്യാമിൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഇ.പി. രാജഗോപാലൻ, ജി.പി. രാമചന്ദ്രൻ, ഇ.വി. രാമകൃഷ്ണൻ, എം.കെ. മനോഹരൻ, വി.എസ്. ബിന്ദു, ഡോ. എം.എ. സിദ്ദിഖ്, കെ.എസ്. രവികുമാർ, സുകുമാരൻ ചാലിഗദ്ദ, മോബിൻ മോഹൻ, ഡോ. മിനിപ്രസാദ്, എൻ. രാജൻ എന്നിവരും ഇതിനു പുറമേ ഏഴ് സാംസ്കാരികസ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികളും കൗൺസിലിൽ ഉൾപ്പെടും. അക്കാദമി പ്രസിഡണ്ടായി കവി കെ.സച്ചിദാനന്ദനെയും വൈസ് പ്രസിഡണ്ടായി അശോകൻ ചരുവിലിനെയും സെക്രട്ടറിയായി സി.പി അബൂബക്കറിനെയും നേരത്തെ നിയമിച്ചിരുന്നു.
ചരിത്രത്തിലേക്ക് സാഹിത്യ അക്കാദമി ഭരണസമിതി: ജനറൽ കൗൺസിൽ പുനസംഘടിപ്പിച്ചു; ആദ്യമായി ട്രാൻസ്ജെൻഡർ പ്രാതിനിധ്യം, വിജയരാജ മല്ലിക ജനറൽ കൗൺസിൽ അംഗം
Advertisement
Advertisement