ചാലക്കുടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

16

ചാലക്കുടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച വൈകിട്ട് പരിയാരം കപ്പേളക്കടവിലാണ് അപകടം ഉണ്ടായത്. പരിയാരം ചൂരമന റപ്പായിയുടെ മകന്‍ ബിന്റോഷ്(31) ആണ് മരിച്ചത്. കൂട്ടുകാരുമൊത്തു കുളിക്കുന്നതിനിടെ ബ്രിൻ്റോഷ് പുഴയുടെ നടുവിലേയ്ക്ക് നീന്തിപ്പോയി. ഇതിനിടെ ശരീരം കുഴഞ്ഞുപോയ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കാര്യം മനസ്സിലാക്കിയ മറ്റുള്ളവര്‍ നീന്തിയെത്തിയെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മുങ്ങിയെടുത്തത്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisement
Advertisement