ചാലക്കുടിയിൽ ആശ്വാസം: ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നില്ല; പുഴകളിലെയും ഡാമുകളിലെയും പുതിയ ജലനിരപ്പ് വിവരങ്ങൾ പുറത്ത് വിട്ടു

17

മഴ കുറഞ്ഞതും പെരിങ്ങൽക്കുത്തിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും ചാലക്കുടിയിലെ ആശങ്കക്ക് ആശ്വാസം. ചാലക്കുടി പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയം. എങ്കിലും ജാഗ്രത തുടരുന്നു. തൃശൂരിൽ 989 കുടുംബങ്ങളിലെ 2767 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇന്ന് പുലർച്ചെ വരെ നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നിട്ടില്ല. 7.27 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്.

Advertisement

ചാലക്കുടിയിലും, ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും, കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും ആണ് ജലനിരപ്പ് ഉയരാതിരിക്കാൻ കാരണം. എറണാകുളം ജില്ലയിൽ മഴ കുറഞ്ഞിട്ടുണ്ട്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പുത്തൻവേലിക്കര, കുന്നുകര ഭാഗത്ത് ഏതാനും ആളുകളെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിൽ ജലനിരപ്പ് കൂടുന്നുണ്ടെങ്കിലും വലിയ ആശങ്കയ്ക്കുള്ള സാഹചര്യമില്ല.

തൃശൂർ ജില്ലയിലെ പുഴകളിലെ ജലനിരപ്പ്

(05.08.2022, 6am)

ചാലക്കുടി പുഴ
നിലവിൽ – 7.27 മീറ്റർ
മുന്നറിയിപ്പ് നില – 7.1 മീറ്റർ
അപകട നില – 8.1 മീറ്റർ

ഭാരതപ്പുഴ
നിലവിൽ – 23.42 മീറ്റർ
മുന്നറിയിപ്പ് നില – 23.5 മീറ്റർ
അപകട നില – 23.94 മീറ്റർ

കുറുമാലിപ്പുഴ
നിലവിൽ – 5.96 മീറ്റർ (@4 am)
മുന്നറിയിപ്പ് നില – 4.7 മീറ്റർ
അപകട നില – 5.6 മീറ്റർ

കരുവന്നൂർ പുഴ
നിലവിൽ – 4.17 മീറ്റർ (@5 am)
മുന്നറിയിപ്പ് നില – 3.7 മീറ്റർ
അപകട നില – 4.66 മീറ്റർ

മണലിപ്പുഴ
നിലവിൽ – 5.63 മീറ്റർ
മുന്നറിയിപ്പ് നില – 5 മീറ്റർ
അപകട നില – 6.1 മീറ്റർ

തൃശൂർ ജില്ല ഡാമുകളിലെ ജലനിരപ്പ്

(05-08-2022, 7am)

 1. പൊരിങ്ങൽകുത്ത് ഇപ്പോഴത്തെ നില 420.5 മീറ്റർ, പരമാവധി ജലനിരപ്പ് 424 മീറ്റർ.
 2. പീച്ചി
  ഇപ്പോഴത്തെ നില 77.95 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ.
 3. ചിമ്മിനി
  ഇപ്പോഴത്തെ നില 74.53 മീറ്റർ, പരമാവധി ജലനിരപ്പ് 76.70 മീറ്റർ.
 4. വാഴാനി
  ഇപ്പോഴത്തെ നില 56.39 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.
 5. മലമ്പുഴ
  ഇപ്പോഴത്തെ നില 112.29 മീറ്റർ, പരമാവധി ജലനിരപ്പ് 115.06 മീറ്റർ.
Advertisement