ചാവക്കാട്  കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

38

ചാവക്കാട്  കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. രണ്ട് നോട്ടിക്കൽ മെയിൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് ആറ് പേർ കടലിൽ വീണത്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. കരയ്ക്ക് എത്തുന്നതിന് തൊട്ട് മുൻപാണ് അപകടം ഉണ്ടായത്.  നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ തുടങ്ങിയെങ്കിലും ശക്തമായ തിരമാല കാരണം തടസ്സപ്പെട്ടു. കോസ്റ്റ് ഗാർഡിന്‍റെ ബോട്ടും ഇറക്കാനായിരുന്നില്ല.

Advertisement

തിങ്കളാഴ്ചയാണ് ഇവർ കടലിൽ വീണത്.

Advertisement